ഗാസ്പർ നോ: മോഡേൺ ഫ്രഞ്ച് സിനിമാ ഇൻഡസ്ട്രിയിലെ ഒഴിച്ചുകൂടാനാവാത്ത നാമം

 

കരിഷ്മ ദാസ് 

What do you expect from a film?


കുറച്ച് വർഷങ്ങൾക്കു മുൻപ് നമ്മുടെ ഒരു വലിയ വിഭാഗം പ്രേക്ഷകരോട് ഈ ചോദ്യം ചോദിച്ചാൽ ലഭിക്കുന്ന ഉത്തരം മിക്കവാറും എൻെറർടെയിൻമെൻ്റ് അഥവാ വിനോദമെന്നാവും. എന്നാൽ ഇന്ന് കാലം മാറി. സിനിമ എന്നത് തിയേറ്ററിൽ നിന്ന് ടിവിയിലേക്കും അവിടെ നിന്ന് നമ്മുടെ കൈപ്പിടിയിലെ സ്മാർട്ട് ഫോണുകളിലേക്കും മാറി. തമിഴും,മലയാളവും,ഹിന്ദിയും ഏറിയാൽ  ഇംഗ്ളീഷും വരെ പോയിരുന്ന നമ്മുടെ ആസ്വാദന ശൈലി അതിർത്തികൾ ഭേദിച്ച് നാടുകളും,രാജ്യങ്ങളും,ഭൂഖണ്ഡങ്ങളീം കടന്നു, ഇതിന് ഓൺലൈൻ പ്ലാറ്റ്ഫോമുകളും സഹായകമായി. 

വെറും പ്രണയവും ,ആക്ഷനുമൊക്കെ കണ്ടിരുന്ന നമ്മൾ പുതിയ ഴോണറുകൾ തേടാൻ തുടങ്ങി,അപ്പോഴും നമ്മുക്കത്ര പരിചയമില്ലാത്ത സിനിമാശൈലിയാണ് 'ബ്രേക്കിംഗ് ദ് ഫോർത്ത് വാൾ' അഥവാ കാഴ്ച്ചക്കാരനും ,സിനിമയിലെ കഥാപാത്രങ്ങളും തമ്മിലുള്ള അന്തരം ഇല്ലാതാക്കി നേരിട്ട് സംവദിക്കുന്ന രീതി. ഈ ശൈലി ഏറ്റവും മനോഹരമായി ഉപയോഗിച്ച ഈ കാലഘട്ടത്തിലെ സംവിധായകൻ ഒരുപക്ഷെ ഫ്രഞ്ച് ഡയറക്ടറായ  ഗാസ്പർ നോ(Gasper Noe) ആവും.വെറും അഞ്ച് സിനിമകൾ മാത്രം ചെയ്യതിരിക്കുന്ന നോ ഇന്ന് മോഡേൺ ഫ്രഞ്ച് സിനിമാ ഇൻഡസ്ട്രിയിലെ ഒഴിച്ചുകൂടാനാവാത്ത പേരാണ്.

Film of Chaos അഥവാ മനുഷ്യരുടെ സങ്കീർണമായ വ്യക്തിത്വങ്ങളെ അതുപോലെ വരച്ചുക്കാട്ടുന്നതിൽ പ്രശസ്തനായ അദ്ദേഹത്തിൻെറ പടങ്ങളെ സിനിമ ഓഫ് ബോഡി എന്നും വിശേഷിപ്പിക്കാറുണ്ട്. നോ സിനിമകളിൽ കാണുന്ന വയലൻസിൻെറ അതിപ്രസരവും ,മനുഷ്യ ശരീരങ്ങൾ ഉപയോഗിച്ചുള്ള കഥ പറയുന്ന ശൈലിയും കൊണ്ടാവണമിത്.അദ്ദേഹത്തിൻെറ സിനിമകൾ ആദ്യമായി കാണുന്നവർക്ക് തികച്ചും വ്യത്യസ്തമായ അനുഭവമാവും 2009ൽ ഇറങ്ങിയ എൻ്റർ ദ് വോയ്ഡ് .നായകൻെറ മരണത്തിലൂടെ തുടങ്ങുന്ന കഥ,നമ്മളോരോരുത്തരെയും നായകരാക്കി നമ്മുടെ കണ്ണുകളിലൂടെ സിനിമ മുന്നോട്ട് കൊണ്ട് പോവുന്നു.കഥകളിൽ മാത്രം കേട്ടിരിക്കുന്ന ടോക്കിയോ നഗരത്തിൻെറ മറ്റൊരു മുഖവും ,രാത്രികളെ നിയോൺ പകലുകളാക്കി മാറ്റിയ സിനിമാറ്റോഗ്രാഫിയുമൊക്കെ ചേർന്ന് സൈക്കഡെലിക്ക് ഡ്രാമ വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത് .ഒരു മനുഷ്യൻെറ  ജനനം മുതൽ മരണം വരെ റിവേഴ്സ് ലൂപ്പിൽ പറഞ്ഞ് പോകുന്ന പടത്തിൽ  കാണിക്കുന്ന ഡ്രഗ്ഗ് ഇൻഡ്യൂസ്ഡ് ഹാലൂസിനേഷനുമൊക്കെ ചേർന്ന് യാഥാർഥ്യവും സ്വപ്നവും തമ്മിലുള്ള നേർത്ത വര സിനിമ തീരുമ്പോഴേക്കും ഇല്ലാതാക്കുന്നു. സിനിമ കഴിയുമ്പോഴേക്കും ടോക്കിയോ നഗരവും ,കണഞ്ചിപ്പിക്കുന്ന  വെളിച്ചവും മാത്രം ബാക്കിയാക്കി ഒരിക്കലും അവസാനിക്കാത്ത ലൂപ്പിൽ നാം പെട്ട് പോയിരിക്കും തീർച്ച.

Post a Comment

Previous Post Next Post