മെഴുകുതിരി ജീവിതങ്ങൾ

 


രചന:ആതിര കൃഷ്ണൻ

"നമസ്തേ മഹാത്മനേ! പരമാത്മനേ! നമോ

നമസ്തേ തവ ദാസശിഷ്യോഹം പ്രസീദ മേ".

തുറന്നു വെച്ച ഭാഗവതം നാരായണി പതിയെ വായിച്ചു.

"മഴ തോരാതെ പെയ്ന്നുണ്ടല്ലോ...
ഇങ്ങനെ ആണെങ്കിൽ കർമ്മങ്ങൾ ഒക്കെ ചെയ്യുന്നതിന് ബുദ്ധിമുട്ട് ആകും അല്ലെ രമേശാ.."
മാധവൻ കറുത്തിരുണ്ട ആകാശം നോക്കി പറഞ്ഞു.

"കാലത്ത് തുടങ്ങിയതാണ്.ഇട മുറിയാതെ അങ്ങനെ നിക്കുന്നു.
സമയം പൊക്കൊണ്ടിരിക്കുന്നു.എന്താ ഇപ്പോ ചെയ്യാ?"

രമേശൻ ആവലാതിയോടെ പറഞ്ഞു.

"രമേശാ... ഒന്നിങ്ങട് വരൂ...
വരാന്തയിൽ നിന്ന് ഇന്ദു വിളിച്ചു.

"എന്താ ഏട്ടത്തി?ഇന്ദുവിന്റെ അരികിലേക്ക് വന്ന രമേശൻ ചോദിച്ചു.

"എപ്പോഴാ അടക്കം?

"ഈ മഴ ഇങ്ങനെ നിന്നാൽ എന്താ ചെയ്യുക.
അധിക സമയം വെക്കാനും പറ്റില്ല".

"ഞാൻ കർമ്മിയോട് ഒന്ന് സംസാരിച്ചു നോക്കട്ടെ."

മാധവന്റെ അരികിലേക്ക് നടന്നു കൊണ്ട്
രമേശൻ പറഞ്ഞു.

"മാധവേട്ടാ ...ബാക്കി കാര്യങ്ങൾ ഒക്കെ ചെയ്യണ്ടെ, മഴ തോരുന്ന ലക്ഷണമില്ല.

"മുറ്റത്തൊരു ടാർപോളിൻ വലിച്ചു കെട്ടിയേക്ക്, കുഴി എടുത്തിതിനു മുകളിൽ കൂടി ഒരെണ്ണം കെട്ടണം.
കുഴിയിൽ വെള്ളം വീഴാൻ പാടില്ല.നീ അശോകനെ കൂടി വിളിക്ക്.

മാധവൻ പറഞ്ഞു നിർത്തി.


"ഈ അവസ്ഥയിൽ അശോകേട്ടനെ എങ്ങനെ വിളിക്കും.
രമേശന്റെ മുഖം മ്ലാനമായി.

ഉം...
കാര്യങ്ങൾ മനസിലായത് പോലെ മാധവൻ ഒന്ന് മൂളി."ശരി... മാധവേട്ടൻ ബാക്കി കാര്യങ്ങൾ നോക്കൂ.
രമേശൻ പോകുവാനായി തുടങ്ങി.


"രമേശാ... ഒന്ന് നിന്നെ, അഞ്ജലി...അഞ്ജലി എവിടെ?

പെട്ടന്ന് എന്തോ ഓർമ്മ വന്നു പോലെ മാധവൻ ചോദിച്ചു.

"അവൾ കുഞ്ഞമ്മേടെ അടുത്തുണ്ട്. അവൾക് ബോഡിക്ക് അടുത്ത് വരാൻ പറ്റില്ല.തൊട്ടു കൂടായ്കയാണ്.കർമ്മങ്ങൾ നടത്താൻ ഉള്ളത് കൊണ്ട് അവളെ മാറ്റി നിർത്തി,മൃതദേഹം അശുദ്ധി ആവണ്ടല്ലോ.
സഹതാപത്തോടെ രമേശൻ പറഞ്ഞു.

"അതിന്റെ ഒരു വിധി, അന്ത്യ ചുംബനം കൊടുക്കാനോ അവനെ ഒന്നു കാണാനോ അതിനു കഴിഞ്ഞില്ലല്ലോ."

 കണ്ണിൽ നിന്നും ഉരുണ്ടു വീണ തുള്ളികൾ കയ്യിലെ തുവാലയിൽ ഒപ്പിയെടുത്തു കൊണ്ട് മാധവൻ പറഞ്ഞു.


"ഇന്നലെ വിവരം അറിഞ്ഞപ്പോൾ വീണതാണ് അത്,ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല.
എന്ത് പറഞ്ഞാണ് ആശ്വാസിപ്പിക്കേണ്ടത് എന്ന് പോലും ആർക്കും അറിയില്ല.
രമേശൻ 
കരയാതിരിക്കാൻ പാടുപെട്ടു.

********************

"അഭി, എനിക് മഴ നനയണം...
അഭിഷേകിന്റെ നെഞ്ചോട് ചേർന്ന് നിന്ന് കൊണ്ട് അഞ്ജലി പറഞ്ഞു.

"പിന്നെന്താ...നീ വായോ...
അഞ്‌ജലിയുടെ കൈ പിടിച്ചു കൊണ്ട് അഭിഷക് പുറത്തേക്ക് ഇറങ്ങി.മഴയത്ത് കൊഴിഞ്ഞു വീണ പൂവുകൾ ചെമ്പകചുവട്ടിൽ വസന്തം തീർത്തു.

"എന്ത് രസാ...അല്ലെ അഭി..."

അഞ്ജലി തന്നിലേക്ക് പെയ്ത് ഇറങ്ങുന്ന മഴ ആസ്വാദിച്ചു കൊണ്ട് പറഞ്ഞു.


"മതി മതി വാ അകത്തേക്ക് പോകാം.ഇനി നനഞ്ഞാൽ പനി പിടിക്കും.
അഞ്ജലിയെ ശാസിച്ചു കൊണ്ട് അഭിഷേക് പറഞ്ഞു.


"പ്ലീസ് അഭി കുറച്ചു സമയം കൂടി... പ്ലീസ്..."
കുട്ടികളെ പോലെ അഞ്ജലി ചിണുങ്ങാൻ തുടങ്ങി.


"വേണ്ട വേണ്ട...ഏട്ടൻ ഇപ്പോ വരും അല്ലെങ്കിൽ തന്നെ നിന്നെ ഞാൻ ആണ് വഷളാക്കുന്നത് എന്നാ ഏട്ടൻ പറയുന്നത്."
നീ വാ... അഞ്ജലിയുടെ കൈ പിടിച്ചു അഭിഷക് വീടിനുള്ളിലേക്ക് കയറി."അഭിക്ക് എന്റെ ഏട്ടനെ ഇത്ര പേടി ആണോ...?
തല തോർത്തുന്നതിന് ഇടയിൽ അഞ്ജലി കളിയാക്കി ചോദിച്ചു.

"പേടി അല്ല പെണ്ണേ, ബഹുമാനം ആണ്.
അശോകേട്ടനെ പോലെ ഒരേട്ടനെ കിട്ടിയത് കൊണ്ട്  അല്ലേ
നിന്നെ എനിക് കിട്ടിയത്,വേറെ ആരെങ്കിലും ആയിരുന്നു എങ്കിൽ എന്നെ പോലെ ഒരു അനാഥനു ഒരേ ഒരു അനിയത്തിയെ കെട്ടിച്ചു തരുമോ.?

അഞ്‌ജലിയുടെ കവിളിൽ പിടിച്ചു കൊണ്ട് അഭിഷക് പറഞ്ഞു.

അഭി...അഞ്ജലി നീട്ടി വിളിച്ചു.

"കുഞ്ഞമ്മേ ബോഡി എടുക്കാറായി, ഒന്നാവിടെ വരെ വന്നിട്ട് പോകൂ.
അഞ്ജലി ഓർമ്മകളിൽ നിന്നുണർന്നു.

 അഞ്ജലിക്കരികിൽ ഇരിക്കുന്ന കുഞ്ഞമ്മേ നോക്കി രമേശൻ സംസാരിക്കുമ്പോൾ  ,ചുറ്റും നടക്കുന്നതൊന്നും വിശ്വസിക്കാനാവാതെ അഞ്ജലി ദൂരേക്ക് നോക്കിയിരുന്നു.


മഴ പിന്നെയും ശക്തിയായി പെയ്തു.ചടങ്ങ് കഴിഞ്ഞു ആളുകൾ കൊഴിഞ്ഞു പോയികൊണ്ടേരിന്നു.
അവസാനമായി പ്രാണന്റെ പാതിയെ ഒരു നോക്കു കാണുവാൻ കഴിയാതെ ശപിക്കപ്പെട്ട ജന്മമായി അഞ്‌ജലി.


അത് അങ്ങനെയാണ് പെണ്ണായി പോയത് കൊണ്ട് മാത്രം നിഷേധിക്കപ്പെട്ട ചിലതുണ്ട്.ഒടുവിൽ,ഏറ്റവും ഒടുവിൽ ഇതും...

Post a Comment

Previous Post Next Post