രചന : അമ്മു
നാട്ടിലെ ഏറ്റവും നല്ല ഹോട്ടലിൽ പോയി സുഭിക്ഷമായി കഴിച്ചു ഇറങ്ങുമ്പോഴാണ് അവൻ ആ കാഴ്ചകണ്ടത്.
വൃത്തിയും മെനയുമില്ലാതെ പട്ടിണികോലങ്ങൾ. അവൻ മനസ്സിൽ ഓർത്തു " ആരാ ഇവരെ ഇവിടെ കൊണ്ട് വന്നാക്കിയത്? കഴിച്ച ഭക്ഷണം വരെ പുറത്തു വരുല്ലോ " കീശയിൽ നിന്ന് ചാവിയെടുത്തു ബൈക്ക് സ്റ്റാർട്ട് ചെയ്തു.. പെട്ടെന്ന് ഒരു കുട്ടി ബൈക്കിനു മുന്നിലേക്ക് വന്നു കൈ നീട്ടി.. "വിശക്കുന്നു വല്ലതും തരണേ".
മൂക്കൊലിക്കുന്ന ചളി പിടിച്ച അവന്റെ മുഖം കണ്ടപ്പോൾ അയാൾക്ക് അറപ്പ് തോന്നി.
അപ്പുറത്തെ കോർട്ടേഴ്സിൽ അയാൾക്ക് വേണ്ടി ഒരാൾ ഒരുങ്ങിയിരിപ്പുണ്ട് എന്ന് പറഞ്ഞുകൊണ്ട് ഫോൺ റിങ് ചെയ്തത് അന്നേരം ആയിരുന്നു. കൈനീട്ടിയ കുഞ്ഞിനെ മറികടന്ന് ബൈക്ക് ആ തെരുവ് വീഥിയിലെ നീലപ്രകാശം തേടി ഇരുളിൽ മറഞ്ഞു..!!
കുറച്ചകലെയായി എന്തോ പൊട്ടുന്ന ശബ്ദം കേട്ടാണ് ആ തെരുവ് പിള്ളേർ അവിടേക്കു ഓടിയെത്തിയത്. രക്ത വാർന്നൊഴുകുന്ന മുഖം പൊത്തി അവൻ പിടയുന്നുണ്ടായിരുന്നു.
കുഞ്ഞുങ്ങൾ അടുത്ത് വന്നതും രക്ഷിക്കണേ എന്ന് പറഞ്ഞു കരയുന്ന അയാളെ നോക്കി കുഞ്ഞുങ്ങൾ എന്ത് ചെയ്യണം എന്നറിയാതെ സ്തംഭിച്ചുനിന്നു. കൂട്ടത്തിൽ ഒരുത്തൻ, അടുത്താരെങ്കിലും ഉണ്ടെങ്കിൽ വിവരം പറയാനായി നാല്ഭാഗത്തേക്കും ഓടുന്നുണ്ടായിരുന്നു. അബോധാവസ്തയിൽ അയാൾ വെള്ളം വെള്ളം എന്ന് മന്ത്രിച്ചപ്പോൾ, അടുത്തുണ്ടായിരുന്ന പയ്യൻ എവിടെന്നോ കിട്ടിയ ഒരു ബോട്ടിൽ സഞ്ചിക്കുള്ളിൽ നിന്ന് എടുത്ത് അടുത്തുള്ള പൈപ്പിൻ കരയിൽ ചെന്ന് വെള്ളമെടുത്തു അയാളുടെ വായിലേക്ക് ഒഴിച്ച് കൊടുത്തു. അയാൾ ആവേശത്തോടെ വെള്ളം കുടിച്ചിറക്കുമ്പോളും അവന്റെ മൂക്ക് ഒലിക്കുന്നുണ്ടായിരുന്നു.
Post a Comment