കാരാഗൃഹം

 


ആതിര കൃഷ്ണൻ

വെറുതെ ഒരു  നേരമ്പോക്കിന് വേണ്ടിയായിരുന്നു ആദ്യമൊക്കേ അങ്ങോട്ടേക്ക് ഞാൻ   നോക്കിയിരുന്നത് ...കുറെ നാളുകളായി അതിനു മുൻപിലൂടെ ഉള്ള എന്റെ യാത്ര തുടങ്ങിട്ടു ...തനിച്ചുള്ള യാത്ര ആണ് ആ മതില്കെട്ടിനുള്ളിലേക്കു നോക്കുവാൻ എന്നെ പ്രേരിപ്പിച്ചത് ..നഗരമധ്യ്ത്തിൽ തല ഉയർത്തി നിന്ന ആ 4  ചുവരുക്കൾക്കുള്ളിൽ പുറം ലോകവുമായി യാതൊരുവിധ ബന്ധവുമില്ലാത്ത ജന്മങ്ങളുണ്ട് ..ഋതുക്കൾ മാറുന്നത് അറിയാതെ പകലും രാവും മാത്രം കാണാൻ വിധിക്കപെട്ട ചില ജീവിതങ്ങൾ ...കുറ്റവാളികൾ എന്ന് മുദ്ര ചാർത്തപ്പെട്ട അല്ലെങ്കിൽ കുറ്റവാളികൾ ആയി മാറിയവർ ...

  ആ കാരാഗൃഹത്തിനുള്ളിൽ മറ്റൊരു ലോകമുണ്ട് ...നേരിൽ കണ്ടറിവില്ലാ ..കേട്ടറിവ് മാത്രേ ഉള്ളു   മോഷ്ടാവ് മുതൽ കൊലപാതകികൾ വരെ  അവിടെ ഉണ്ട് .. ചെയ്ത തെറ്റിന്റെ ശിക്ഷാ   കാലങ്ങളായി അനുഭവിക്കുന്നവർ   .അവരെ തെറ്റിലേക്ക്‌ പ്രേരിപ്പിച്ചത് എന്താകും? ഒരു പക്ഷെ   സാഹചര്യം .. അതാണല്ലോ മനുഷ്യന്റെ ജീവിതത്തിലെ പ്രധാന  വില്ലൻ...സാഹചര്യം മാത്രമാണോ തെറ്റ് ചെയ്യുവാൻ കാരണമാകുന്നതു ?അതോ സ്വാർത്ഥമായ മറ്റു ലക്ഷ്യങ്ങൾ ഉണ്ടാകുമോ ? ചില ദിവസങ്ങളിൽ നഗരവീഥിയിലൂടെ ഇവരെ കയ്യാമം വെച്ചുകൊണ്ട് പോകുന്നതു കാണുമ്പോൾ അറിയാതെ നെഞ്ചൊന്നു പിടയും... അത് വഴി കടന്നു പോകുന്നവരെല്ലാം ഈ തടവുകാരെ നോക്കിപോകുന്നു ..ഒരിക്കൽ എന്റെ അച്ഛനോളം പ്രായം തോന്നിക്കുന്ന ഒരു മനുഷ്യനെ ഞാൻ  കണ്ടു ആ നിമിഷം ഞാൻ  എന്റെ അച്ഛനെ ഓർത്തു പോയി ..ഇവരുടെ വീട്ടിലും കാണില്ലേ ഇവർക്കായി കാത്തിരിക്കുന്ന ചിലരെങ്കിലും ...? ഒരു പക്ഷെ ഇവരുടെ വേണ്ടപ്പെട്ടവരുടെ മുൻപിലൂടെ ആകും ഇവരെ കൊണ്ട് പോകുന്നത് ..ആൾകൂട്ടത്തിൽ ആരും അറിയാതെ പ്രിയപ്പെട്ടവരെ കണ്ടു വേദനിക്കുന്ന ചില മുഖങ്ങളുണ്ടാകും ...
വെയിലും മഴയും നോക്കാതെ പ്രിയപ്പെട്ടവരെ ഒരു നോക്ക് കാണാൻ ഊഴം കാത്തു ചിലർ ആ മതിൽ കെട്ടിനു മുൻപിൽ നിൽക്കാറുണ്ടു ...തങ്ങളുടെ വേണ്ടപ്പെട്ടവരെ കാണാൻ ഊഴം കാത്തു നിൽക്കുമ്പോൾ ഉണ്ടാകുന്ന നിരാശയും വേദനയും.

  തടവറയിൽ കഴിയുന്ന മനുഷ്യനു  മറ്റൊന്നും അറിയേണ്ടതില്ലലോ ..സമൂഹത്തിൽ ജീവിക്കേണ്ടി വരുന്ന ഇവരുടെ വേണ്ടപ്പെട്ടവർക്ക്  നേരിടേണ്ടി വരുന്ന പരിഹാസവും അവഗണനയും ..തെറ്റ് ഒന്നും തന്നെ ചെയ്യുന്നില്ല എങ്കിലും ആരോ ചെയുന്നതിന്റെ കർമ്മം അനുഭവിക്കുവാൻ വിധിക്കപെടുന്നവർ ...
 ഇരുളടഞ്ഞ ജീവിതത്തതിൽ മുൻപിൽ യാതൊരു വിധ പ്രതീക്ഷയുമില്ലാതെ ജീവിതം ജീവിച്ചു തീർക്കുന്ന ജന്മങ്ങൾ ...മോചനം കാത്തു കിടക്കുമ്പോൾ ഇനി മുമ്പോട്ടുള്ള ജീവിതത്തിൽ എന്താകും എന്നറിയാതെ ഉഴലുന്ന മനസ്സ് ...ഇനിയെങ്കിലും തെറ്റ് തിരുത്തി ജീവിതത്തിലെ നഷ്ട്ടങ്ങൾ മറന്നു   മറ്റുള്ളവർക് സന്തോഷം നൽകി ജീവിക്കുവാൻ കഴിയട്ടെ എന്ന് മാത്രേ ഉള്ളു പ്രാർത്ഥന ...
  നാളെയും അത് വഴി കടന്നു പോകുമ്പോൾ എന്റെ മിഴികൾ അങ്ങോട്ടേക്ക് നോക്കും   അതിനുള്ളിലെ ജീവിത്ങ്ങളെ  കുറിച്ച് വീണ്ടും ഓർക്കും ...

1 Comments

Post a Comment

Previous Post Next Post