ജുബി ജുവൈരിയത്
മുളങ്കാടുകൾ പാടുന്ന പൂമയിലുകളാടുന്ന വനാന്തരത്തിലൂടെ കുട്ടികളുമൊത്തൊരു യാത്ര...കാടിന്റെ കുളിരും ഇരുളും കുടിച്ച്, കാനനക്കിളികളുടെ കളകളാരവം നുകർന്ന്,കുന്നിനെ ചുംബിച്ചിറങ്ങിയ ഇളങ്കാറ്റിന്റെ മൂളിപ്പാട്ടിലലിഞ്ഞലിഞ്ഞങ്ങനെ...
അലനല്ലൂർ ഗവ:ഹൈസ്കൂളിലെ മനോരമ നല്ലപാഠത്തിന്റെ ആഭിമുഖ്യത്തിൽ തൊടുക്കാപ്പ്കുന്ന് മൈലാടുംപാറ ഇക്കോ ടൂറിസം സെന്ററിൽ അൻപത്തിയാറ് കുട്ടികളും അഞ്ച് അധ്യാപകരും അടങ്ങുന്നൊരു സംഘം ഏകദിന പഠന ക്യാമ്പിൽ പങ്കെടുത്തു. പ്രകൃതി സ്നേഹവും, സംരക്ഷ
ണവും കുട്ടികളിൽ വളർത്തിയെടുക്കുക,പ്രകൃതി നശീകരണ പ്രവർത്ത
നങ്ങളിൽ നിന്ന് പാടെ ഒഴിഞ്ഞു നിൽക്കുക, മറ്റുള്ളവരെ പ്രകൃതി നശിപ്പിക്കുന്നതിൽ നിന്ന് തടയാനുള്ള ആത്മ
വിശ്വാസം ഉണ്ടാക്കുക എന്നീ ലക്ഷ്യത്തോടെ
യാണ് കുട്ടികളെ പഠനക്യാമ്പിൽ പങ്കെടുപ്പിച്ചത്.
മണ്ണാർക്കാട് എസ് എഫ് ഒ മോഹനകൃഷ്ണൻ ആണ് ക്ലാസിന് നേതൃത്വം നൽകിയത്.അദ്ദേഹം കുട്ടിമനസ്സുകളെ നിമിഷനേരം കൊണ്ട് കയ്യിലെടുത്തു.
പ്രകൃതിയ്ക്കു വന്ന വ്രണപ്പാടുകളെ വളരെ മനോഹരമായ കാവ്യാലാപനത്തിലൂടെ കുട്ടികളുടെ ശ്രവണ പുടങ്ങളെ കോരിത്ത
രിപ്പിച്ചു.അതിന്റെ മാസ്മരികത കുഞ്ഞു ഹൃദയങ്ങളിലേക്ക് ഊർന്നിറങ്ങി.'പ്രകൃതിയോടിണങ്ങി ജീവിക്കുന്ന
തെങ്ങനെ ?' എന്നതാ
യിരുന്നു ക്ലാസ്സിന്റെ കാതൽ.കേവലം മരംവച്ചു പിടിപ്പിക്കലും,പ്ളാസ്റ്റിക് നിർമാർജ്ജനവും മാത്രമല്ല പ്രകൃതി സ്നേഹമെന്നും ജലവും ഭക്ഷണവും ദുർ വിനി
യോഗം ചെയ്യുന്നതിലൂടെ കോടിക്കണക്കിന് കുട്ടികൾ പട്ടിണികിടന്നു മരിക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ കുഞ്ഞു മനസ്സുകൾ പാഴാക്കിയ ഭക്ഷണവും ജലവും ഓർത്ത് തേങ്ങി. ചൂടേറിയ ക്ലാസ് ചർച്ചകളെ തണുപ്പിച്ചു നല്ല മധുരമുള്ള നാരങ്ങാ വെള്ളം.ഒരു മണിക്കൂർ നീണ്ടു നിന്ന ക്ലാസ്സിന്റെ രസച്ചരട് പൊട്ടിച്ചത് നാസാരന്ദ്രങ്ങളെ തുറപ്പി
ക്കുന്ന, രസമുകുളങ്ങളെ ഉത്തേചിപ്പിക്കുന്ന സ്വാദിഷ്ടമായ ഉച്ച ഊണ്.
ശേഷം കാടിനെ അടുത്തറിയാൻ
കാട്ടിലൂടെ...
കാടിന്റെ മക്കളെത്തേടി യാത്ര.കൂടെ ആറോളം വഴികാട്ടികൾ.. പൂത്താങ്കീ രികളെ പ്പോലെ കുട്ടികൾ കലപില കൂട്ടി.മുളങ്കൂട്ടങ്ങ ൾ പരസ്പരാലിംഗന
ത്തിലമർന്നു നിന്ന് കാടിന് മേലാപ്പ് കെട്ടിയിരിക്കുന്നു.
മുടിപിന്നിയ നേർത്ത വഴിയിലൂടെ
ചോണനുറുമ്പ് ചാലിട്ട
പോലെ കുട്ടികൾ അരിച്ചു നീങ്ങി.വള്ളിപ്പടർപ്പിലെ പേരറിയാക്കിളി സ്വാഗതഗാനം പാടി.വർണക്കുടകൾ നിവർന്നതാണെന്ന് തോന്നിപ്പോകുമാറ് കൂട്ടത്തോടെ പാറി പ്പറക്കുന്ന പൂമ്പാറ്റകൾ.ഇലച്ചുരുളുകൾക്കി ടയിൽ സാമാധിയിലിക്കുന്ന കൊക്കൂണുകൾ...കണ്ടും തൊട്ടും അറിഞ്ഞും പറഞ്ഞും മല കയറ്റം.തൂവാല തോരാനിട്ട പോലെ ഒരു കഷ്ണം വഴി മെല്ലെ മെല്ലെ വിരിഞ്ഞു വന്നു.മുളങ്കാടുകളുടെ സമ്മേളന വേദി...കുളിരിന്റെ കുപ്പായമിട്ട ഒരു കൊച്ചു കൂടാരം.അവിടെ ഒരു കിതപ്പാറ്റൽ. പിന്നെ കുട്ടി ഗാന ഗന്ധർവന്മാരുടെ പാട്ടു കച്ചേരി. അകമ്പടിയായി മുളകളുടെ പുല്ലാ
ങ്കുഴൽ.തിന്നാൻ മാത്രം തുറന്നുകണ്ട വായകൾ തുന്നിക്കൂട്ടാൻ പാടുപെട്ടു.
വീണ്ടും മലകയറ്റം.കറുത്ത കരിമ്പടം വിരിച്ചിട്ട പോലെ കീഴ്ക്കാം തുക്കായ പാറകൾ.ചിലർ കാറ്റിന്റെ വേഗതയിൽ,ചിലരൊച്ചി ന്റെ വേഗതയിലും കയറ്റം തുടങ്ങി.കാടിന്റെ കാളിമയിൽ നിന്ന് കത്തുന്ന ചൂടിലേക്ക്...കയറിച്ചെന്നത്തി യത് ഒരു ചെറിയ പതി. കരിങ്കല്ലുകൾ കൊണ്ട് കെട്ടിയു
ണ്ടാക്കിയ അതിന് 'ഗള്ളി'എന്നാണെത്രെ പേര്.കുന്നിലെ മണ്ണൊലിപ്പ് തടയാനുള്ള പ്രകൃതിദത്ത നിർമാണം.അവിടെയും അല്പം വിയർപ്പാറ്റി. ഇനി മൈലാടും കുന്നിലേക്ക് കുത്തന്നെ ഒരു കയറ്റം. കുന്നെന്ന് പറഞ്ഞാൽ വെറും മൊട്ടൻപാറ!
കുതിച്ചും കിതച്ചും കുന്ന് കയറിതുടങ്ങി.പലരുടെയും ശ്വാസഗതി കൊടുങ്കാ
റ്റുണ്ടാക്കി.കുറച്ചു കയറിയപ്പോൾ കടും കുത്തനെ പാറകൾക്ക് മീതെ കോണ്ക്രീറ്റിൽ ചവിട്ടുപടികൾ പിടിപ്പിച്ചിരിക്കുന്നു. കത്തി ജ്വലിക്കുന്ന സൂര്യൻ തീ മഴ വർഷിച്ചു കൊണ്ടിരുന്നു.
സ്റ്റെപ്പുകൾ കേറി മൈലാടും പാറയുടെ നെറുകയിലെത്തി.എല്ലാവരും കൂടുതൽ ഉന്മേഷമുള്ളവരായി തോന്നി.മയിലുകൾ ആടിത്തിമർത്ത ആ പാറ യ്ക്ക് ചുറ്റും ഉറപ്പുള്ള കമ്പിവേലി കെട്ടി ആഴങ്ങളിൽനിന്നും കാത്തു സൂക്ഷിച്ചി
ട്ടുണ്ട്.നയന മനോഹര
മായ ദൃശ്യം.കണ്ണെത്താ ദൂരത്തോളം നീണ്ടു നിവർന്നു കിടക്കുന്ന പച്ച പ്രദേശങ്ങൾ.കിഴക്കോട്ടു നോക്കിയാൽ പാലക്കാടും പടിഞ്ഞാട്ട് നോക്കിയാൽ കോഴിക്കോടും കാണുമെന്നു പറഞ്ഞത് ഒട്ടും അതിശയോ
ക്തിയല്ലെന്ന് തോന്നി
പ്പോകും.അത്രക്കും ഉയരത്തിലാണ് ആകാശം മുട്ടിനിൽക്കുന്ന കുന്ന്!. കുട്ടികൾ മയിലുകളായി ആടാനും കുയിലുകളായി പാടാനും തുടങ്ങി.നാടൻപാട്ടിന്റെ ചിറകിലേറി മാപ്പിളപ്പാട്ടിന്റെ വിരിമാറി
ലൂടെ ചലച്ചിത്ര ഗാനത്തിന്റെ ചടുല താളങ്ങളിലേക്ക് ഊളിയിട്ട് അന്താക്ഷരിയുടെ അനന്തനീലാകാശ ത്തിലേക്ക് കുതിച്ചു പാഞ്ഞു.കത്തുന്ന ചൂടിലും പാട്ടിന്റെ കുളിരിൽ ലയിച്ചങ്ങനെ...
മൂന്നു മണിയോടെ
കുന്നിറക്കം... ഇറങ്ങി എത്തിയത് ചരിത്ര ശേഷിപ്പായ കല്ലു മടയിലേക്ക്..കറുത്ത ചട്ടയിട്ട പുസ്കങ്ങൾ തിരിച്ചും മറിച്ചും മടക്കി
വെച്ചപോലെ അടരു
കളുള്ള കൽഗുഹ..നരിമട എന്നും വിളിപ്പേരുള്ള ഈ ഗുഹയിൽ കാലങ്ങളോളം 'മാതൻ' എന്ന ആദിവാസി താമസിച്ചിരുന്നുവത്രെ. അംബരചുംബികളായ മണിമേടയിൽ കിടന്നിട്ടുറക്കം വരാത്ത നമ്മൾക്കൊരു ദൃഷ്ടാന്തമാണ് മാതൻറെ ജീവിതമെന്ന് കുട്ടികളറി
ഞ്ഞപ്പോൾ ..സമ്പത്തു
കൊണ്ട് നേടാനാവാത്തത് സ്വസ്ഥമായ പ്രകൃതിയിൽ നിന്ന് കിട്ടുമെന്ന് മനസ്സിലാക്കി. ഊഴമിട്ടൂഴമിട്ട് കുട്ടികൾ ഗുഹക്കുള്ളിൽ സ്വസ്ഥത തേടി ആദിവാസിയെ പ്രണമിച്ചു.ഇനി തിരിച്ചു നടത്തം.പിന്നിട്ട വഴിത്താരകളോടും, കരിമ്പാറകളോടും,കാട്ടു വള്ളിപ്പടർപ്പുകളോടും ,മുള മ്പാട്ടുകളോടും വിടചൊല്ലി
കാടിന്റെ മക്കളോട് സ്നേഹ മന്ദ്രണമർപ്പിച്ചു
കൊണ്ട് താഴേക്ക്... ചായയും ബിസ്ക്കറ്റും കഴിച്ചിറങ്ങി. നന്മയുടെ വഴിക്കാട്ടികൾക്ക്
കൃതജ്ഞതയുടെ കുടമുല്ലകളർപ്പിച്ചുകൊണ്ട് കാടിറങ്ങി കൂട്ടിലേക്ക് ചേക്കേറി.
പ്രകൃതി സ്നേഹത്തിന്റെ നല്ലപാഠം വരച്ചു ചേർത്തു മനസ്സിൽ.കുഞ്ഞു കരങ്ങളിലൂടെ ഒരു പുത്തൻ ഉണർവ് പ്രകൃതിക്കുണ്ടാവുമെന്നു പ്രത്യാശിക്കാം
Post a Comment