ഞാനില്ലാതാവുമ്പോഴും നീ വീണ്ടും പ്രേമത്തിലാവുന്നു എന്നറിയുവാൻ ഞാൻ ആഗ്രഹിക്കുന്നു.

 

Doing it the Gasper Noe way

എന്ത് കൊണ്ടിങ്ങനൊരു തലക്കെട്ടെന്ന് ഇത് വായിക്കുന്ന ഭൂരിഭാഗം പേരും ചിന്തിക്കാനിടയുണ്ട് ,എന്നാൽ ഈ തലക്കെട്ടിനനുയോജ്യമായ,ഒരുപക്ഷേ കുറേയധികം പേർക്ക് പരിചിതമായ ഇരിക്കാൻ സാധ്യതയുള്ള നോ യുടെ 'Cinema of Body' സിരീസിലെ 2015ൽ പുറത്തിറങ്ങിയ Love എന്ന പടത്തെക്കുറിച്ച് ഇതിലും മികച്ച തലവാചകമില്ല.അതേ നമ്മുടെ സിനിമാ ഫെസ്റ്റുകളിൽ ആളെക്കൂട്ടിയ ,പലരും പോൺ  വിഭാഗത്തിൽപ്പെടുത്തി ഒളിച്ചുകാണുന്ന അതേ ചിത്രം തന്നെ.

നോയുടെ  മികച്ച മൂന്നു ചിത്രങ്ങളിൽ ഉൾപ്പെടുത്താവുന്ന ഈ പടം പ്രധാനമായും പറയുന്നത് മർഫി എന്ന അമേരിക്കൻ സിനിമാ വിദ്യാർഥിയും ഇലക്ട്ര എന്ന ഫ്രഞ്ച് യുവതിയും തമ്മിലുള്ള പ്രേമവും പിന്നീട് അവരാൽ തന്നെ ക്ഷണിക്കപ്പെട്ട ഒമെ എന്ന ഡാനിഷ് യുവതിയും അവരുടെ ബന്ധങ്ങളിലെ മാറ്റങ്ങളും ഏറ്റക്കുറച്ചിലുകളുമാണ്.പൂർണ്ണമായും റിവേഴ്സ് ക്രോണോളജിക്കൽ ഓർഡറിൽ പറഞ്ഞ് പോകുന്ന പടത്തിൻെറ മറ്റൊരു സവിശേഷത അതിൻെറ കളർഗ്രേഡിങ്ങാണ്. സെക്സും ,ഡ്രഗ്ഗുമൊക്ക ചേർന്ന ചിത്രത്തിൻെറ മറ്റൊരു ഭംഗി സിനിമയുടെ ആത്മാവായ ഇലക്ട്രയാണ്,ഗ്രീക്ക് മിത്തോളജിയിൽ സുരിചിതമായ പേരിൻെറയർഥം 'തിളക്കമേറിയത് ,തിളക്കമുള്ളത്' എന്നൊക്കെയാണെങ്കിലും ,പുരാണങ്ങളിലും,അമേരിക്കൻ എഴുത്തുകാരൻ Eugene O Ne ill ൻെറ കഥകളിലുമൊക്കെ ഇലക്ട്രയെന്ന പേര് മരണവും കൊലപാതകവുമായി ബന്ധപ്പെട്ടാണ്.

ചിത്രത്തിലെ ഫ്രഞ്ച് സുന്ദരി ഇലക്ട്രയേ വീക്ഷിച്ചാലും ഗ്രീക്ക് പുരാണത്തിലേ ദേവതകളുമായി സാമ്യങ്ങൾ കാണാം .ലവിനെ ഇലക്ട്രയ്ക്ക് ശേഷവും ,മുൻപുമായി  നാം നോക്കികാണുകയാണെങ്കിൽ ഇലക്ട്ര ഇല്ലാതാക്കിയ പ്രണയത്തിൻെറ ആത്മാവ് മാത്രം അവശേഷിച്ച മർഫിയേയാണ് സിനിമയുടെ തുടക്കത്തിൽ കാണാൻ സാധിക്കുക, വെറുമൊരു അലസനായ ഒരു മനുഷ്യനിൽ നിന്ന് ,തിളങ്ങുന്ന കണ്ണുകളും ,സിനിമ ജീവശ്വാസമാക്കിയ സമയം സാഹസികനായൊരു യുവാവിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടം ഇലക്ട്രയിലൂടെ നമ്മുക്ക് മർഫിയിൽ കാണാം 'Just like two people reflecting each others souls'.
അത് പോലെ പടത്തിൻെറ കളർ ഗ്രേഡിങ്ങും എടുത്ത് പറയേണ്ടതാണ്, മർഫിയും ഇലക്ട്രയും തമ്മിലുള്ള രംഗങ്ങളധികവും കുറച്ച് കൂടി ഇരുണ്ട ,ചുവപ്പിൻെറ വകഭേദങ്ങൾ ആയപ്പോൾ  മർഫിയും ഒമെയും തമ്മിലുള്ള രംഗങ്ങൾ കൂടുതലും വെളിച്ചമേറിയ മഞ്ഞ നിറങ്ങളും ഷേഡുകളിലുമാണുള്ളത്.ഒരുപക്ഷെ അവരുടെ ബന്ധങ്ങളുടെ ട്രാൻസ്ഫൊമേഷൻ സൂചിപ്പിക്കാൻ കൂടിയാകാമിത്.
The movie is still not everyone's cup of tea but it definitely is my coffee,പലർക്കും ആരോചകവും ചിലർക്ക് വെറും 'തുണ്ടും' മാത്രമാകാൻ സാധ്യതയുള്ള പടം ,one of the most explicit yet insanely sane piece of work from Gasper Noe.

"When you die, you die with your memories. Murphy, I love you so much. If one day I died, I would love to know that you fall in love again and again and again."
ഇലക്ട്ര പറഞ്ഞ് വയ്ക്കും പോലെ ഞാനില്ലാതാവുമ്പോഴും   നീ വീണ്ടും പ്രേമത്തിലാവുന്നു എന്നറിയുവാൻ ഞാൻ ആഗ്രഹിക്കുന്നു.

Post a Comment

Previous Post Next Post