രേഷ്മ മുരളീധരൻ
"നീ എന്നെ എവിടെ നിന്നാണോ കൊണ്ടുവന്നത് അവിടേക്ക് തിരിച്ചുപോവാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
എവിടേക്കാണോ നീ എന്നെ കൊണ്ടുപോവുന്നത് അവിടേക്ക് എത്തിച്ചേരാനും ഞാൻ ആഗ്രഹിക്കുന്നില്ല.പക്ഷെ ഈ വഴി എത്രയോ സുന്ദരമാണ്.അതുകൊണ്ട് ഈ യാത്ര അവസാനിക്കാതിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു" ...
യാത്ര എന്ന ആശയത്തെ മുൻനിർത്തി ആലിയാബട്ടിനേയും റൺദീബ് ഹൂഡയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഇംതിയാസ് അലിയുടെ സംവിധാനത്തിൽ 2014-ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമാണ് ഹൈവേ. ജീവിക്കാൻ മറന്നുപോയ രണ്ടു വ്യക്തികളുടെ ജീവിതത്തിൽ സംഭവിച്ചുപോവുന്ന മാറ്റങ്ങളെയാണ് സിനിമ ചൂണ്ടിക്കാണിക്കുന്നത്. തികച്ചും അപരിചിതരായ അവർ അപ്രതീക്ഷിതമായി കണ്ടുമുട്ടുകയും പരസ്പരം വിട്ടുപിരിയാനാവാത്തവിധം അടുക്കുകയും ചെയ്യുന്നതോടെ ഹൈവേ പ്രേക്ഷക മനസ്സിലേക്ക് കൂടുതൽ ആഴ്ന്നിറങ്ങുന്നു. വീര തിരിപ്പതി, മഹാബീർ ബാട്ടി എന്നീ കഥാപാത്രങ്ങളെ ആലിയാബട്ടും റൺദീബ് ഹൂഡയും അനശ്വരമാക്കി.
ഒരു വലിയ ഇൻഡസ്ട്രിയലിന്റെ ഏക മകളാണ് വീര തിരിപ്പതി. വീരയുടെ വിവാഹ തലേന്ന് രാത്രി, ഭാവി വരനുമൊത്ത് വീര പുറത്തുപോവുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. തുടർന്ന് ഒരു സംഘം ആളുകൾ തങ്ങളുടെ സുരക്ഷക്കായി വീരയെ തട്ടിക്കൊണ്ടു പോവുകയും സംഘ തലവനായ മഹാബീർ ബാട്ടിയെ വീര കണ്ടുമുട്ടുകയും ചെയ്യുന്നതോടെ വീരയുടെ ജീവിതം പുതിയ വഴിത്തിരിവിലേക്ക് കടക്കുന്നു.
Post a Comment