നഷ്ടപ്പാടുകൾ കഷ്ടപ്പാടുകൾ പോലെ തന്നെ നഷ്ടപ്പാടുകളുമുണ്ട്. 

എനിക്കാണെങ്കിൽ അതൊരുപാടുണ്ടുതാനും.

' തന്നിലെ നഷ്ടങ്ങൾക്കൊരിക്കൽ വിലയിട്ടാൽ താനായിരിക്കും ലോകത്തിലെ ബഹു സമ്പന്ന .. "

സുമിത്ര പരിതപിച്ചു. _

ഏതു നേട്ടത്തിനു പിന്നിലും ഒരു നഷ്ടപ്പെടലിന്റെ വേദന മറഞ്ഞു കിടക്കുന്നുണ്ടായിരിക്കുമെന്നത് ആപ്തവാക്യം: ആനഷ്ട വേദനകൾ പക്ഷേ നേട്ട സുഖത്തിലമരുന്നു .


സമയം വൈകിയിരിക്കുന്നു. സുമിത്ര പെട്ടെന്ന് ചിന്തയിൽ നിന്നുണർന്നു. വിളക്കു വെക്കണം. നാമം ജപിച്ചു കഴിഞ്ഞ് സുമിത്ര അവിടെത്തന്നെയിരുന്നു.പടിഞ്ഞാറൻ മാനത്തിന്റെ ഭംഗി ആസ്വദിച്ചു കൊണ്ട്.

ഒഴിഞ്ഞുകിടക്കുന്ന പടിഞ്ഞാറേ പറമ്പിൽ തനതു സ്വാതന്ത്യത്തോടെ വളർന്നു നിൽക്കുന്ന വൻ മരങ്ങൾ ...... അവയ്ക്കിടയിലൂടെ സൂര്യൻ തീർക്കുന്ന മായാജാല വിസ്മയങ്ങൾ. മരച്ചില്ലകൾക്കിടയിലൂടെ പൂത്തിരി കത്തിക്കുന്ന തിരക്കിലാണ് സൂര്യൻ. 

ഹൊ ....കൺചിമ്മിപ്പോകുന്നു. ഇലകൾക്കിടയിലൊരായിരം കമ്പി പൂത്തിരികൾ ......!

സുമിത്ര കുറച്ചു നേരം ആ കാഴ്ചയിലലിഞ്ഞു പോയി.

      വിളക്കണയാറായി.. സുമിത്ര വിളക്കണച്ച് അകത്തു പൂജാമുറിയിൽ കൊണ്ടു വെച്ചു. വീണ്ടും ഇറയത്തു തന്നെ വന്നിരുന്നു. തന്നെക്കുറിച്ചാലോചിച്ചു. 

  വീട്ടിൽ താനൊറ്റയ്ക്കാകുന്നു: പലപ്പോഴും.

ഭർത്താവിനും മക്കൾക്കും അവരവരുടേതായ വഴികൾ. ഉത്തരവാദിത്വബോധമോ സുരക്ഷിതത്വബോധമോ തന്റേതെന്നവകാശപ്പെടാനില്ലാത്ത ഭർത്താവ്.

കുടുംബം തേന്റതല്ലാത്തതു പോലെ ..

മകൻ ഉദ്യോഗമായും അനൗദ്യോഗികമായും എപ്പോഴും പുറത്തു തന്നെ.

മകൾ സ്വന്തം കുടുബബന്ധങ്ങളുടെ കെട്ടുറപ്പിനു വേണ്ടി യത് നിക്കുന്നു. അതിന്റെ കൂടെ ജോലിത്തിരക്കും. കുറ്റം പറയാനാവില്ല..

ആർക്കും തന്റെയരികത്തിരിക്കുവാനോ സംവദിക്കുവാനോ സമയമില്ല

അതോ മനപൂർവ്വം സമയമുണ്ടാക്കാത്ത തോ ..!

ഓരോരുത്തരും അവരവർ ഉണ്ടാക്കിയെടുക്കുന്ന ചട്ടക്കൂടുകളിൽ ഞെങ്ങി ഞെരുങ്ങുന്നു.

അവർക്കത് ഒരലോസരമല്ല: പക്ഷേ...!

എല്ലാറ്റിനോടും പൊരുത്തപ്പെടാൻ ശ്രമിച്ച് താനെന്താവോ ആവോ ...... ഇനി!

താനൊരിക്കലും ഒരു പരാതി പറച്ചിലുകാരിയാകാനുദ്ദേശിക്കുന്നില്ല: പക്ഷേ... 

തന്റെ ഒറ്റപ്പെടലുകൾ.....

അതോ...

ഒറ്റപ്പെടുത്തലുകളോ ....

അതോ ഇനി ഒറ്റയ്ക്കാവുന്നതാണോ താൻ സ്വയം..!

സുമിത്ര ഒരു ദീർഘനിശ്വാസമുതിർത്ത് പതിയെ എഴുന്നേറ്റു.

പുറത്ത് ഇരുട്ട് കനത്തു

ഒപ്പം തന്റെ മനസ്സിലുണ്ടായിത്തീരുന്ന നഷ്ട കണക്കും ...

ഇനി.....??!Post a Comment

Previous Post Next Post